ഇടുക്കി :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ബ്ലോക്കിൽ 15ദിവസമായി നടന്നു വന്നിരുന്ന സംരംഭകത്വ പരിശീലന പരിപാടി സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സനോജ് ജോസ് സർട്ടിഫിക്കറ്റു കൾ വിതരണം ചെയ്തു. ഉപജില്ല വ്യവസായ ഓഫീസർ രഞ്ജു മാണി അദ്ധ്യക്ഷനായ ചടങ്ങിൽ വ്യവസായ വികസന ഓഫീസർ മാരായ രേഷ്മ ജി, ബാബുരാജ് ,ജോയിന്റ് ബി ഡി ഒ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.