തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട മുഴുവൻ പഞ്ചായത്തുകളിലേയും തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. വിവിധ കോഴ്സുകളിലായി 15,000 രൂപ മുതൽ 50,000 രൂപ വരെ നൽകുന്ന പദ്ധതിക്ക് ആകെ 25 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. സിനോജ് എരിച്ചിരിക്കാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സീന ഇസ്മയിൽ, ബി.ഡി.ഒ. സക്കീർ ഹുസൈൻ, പട്ടികജാതി വികസന ഓഫീസർ കൈരളി കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു.