ഇടുക്കി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കേഡറ്റുകളെ ഉൾപ്പെടുത്തി ദേശീയ ട്രക്കിഗ് ക്യാംപിന് കുളമാവിൽ തുടക്കമായി. എൻ സി സി കേരള ലക്ഷ്യദ്വീപ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ, കോട്ടയം ഗ്രൂപ്പ് ആതിഥ്യം വഹിക്കുന്ന ക്യാംപിന് മൂവാറ്റുപുഴ 18 കേരള ബറ്റാലിയനാണ് നേതൃത്വം നൽകുന്നത്.
തുടർച്ചയായ എട്ടാം വർഷമാണ് അഖിലേന്ത്യ ക്യാംമ്പിന് കുളമാവ് നവോദയ വിദ്യാലയം ആഥിത്യമരുളുന്നത്. കുളമാവ് വനമേഖലയിലെ നാലു വ്യത്യത്ഥ പാതകളിലൂടെയാണ് കേഡറ്റുകൾ ട്രക്കിംഗ് നടത്തുക. കലാകായിക മൽത്സരങ്ങൾ സാംസ്‌കാരിക പരിപാടികൾ സ്റ്റഡി ക്ലാസ്സുകൾ പഠനയാത്രകൾ എന്നിവയും കേഡറ്റുകൾക്കായി നടത്തും. കേരളം ലക്ഷ്യദ്വീപ് തമിഴ്നാട് പുതുച്ചേരി കർണ്ണാടക ഗോവ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറ് കേഡറ്റുകൾ പട്ടാള ഉദ്യാഗസ്ഥർ എൻ സി സി ഓഫിസർമാർ, സിവിലിയർ എം. വി സുനിൽ കുമാർ 18 കേരള ബറ്റാലിയൻ എൻ സി സി മൂവാറ്റുപുഴ കമാൻഡിംഗ് ഓഫിസർ കേണൽ കിരിത് കെ നായർ, കേണൽ ബിജു പോൾ കേണൽ സജേന്ദ്രൻ, 18 കേരള അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ ലഫ്. കേണൽ എ പി രഞ്ജിത്ത് ന്യൂമാൻ കോളേജ് എൻ സി സി ഓഫീസർ ലഫ്. പ്രജീഷ് മാത്യു നവോദയ വിദ്യാലയം എൻ സി സി സെക്കന്റ് ഓഫീസർ ഡോ. സജീവ് കെ വാവച്ചൻ എന്നിവർ ക്യാംപിന് നേതൃത്വം നൽകും .ക്യാമ്പ്13 ന്സമാപിക്കും.