തൊടുപുഴ: സ്റ്റാറ്റിറ്റ്യൂട്ടറി റേഷൻ നിലനിറുത്തുക, തരം തിരിവില്ലാതെ ഏവർക്കും റേഷൻ ഉറപ്പാക്കുക, റേഷൻ വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി റേഷൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പതിന് രാവിലെ 11 ന് തൊടുപുഴ താലൂക്ക് സപ്ലൈസ് ആഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ധർണ ടി. പി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യും. ധർണയിൽ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരായ അനിൽ രാഘവൻ, കെ.എ. സദാശിവൻ, സച്ചിൻ കെ. ടോമി, വി.എസ്. അബ്ബാസ്, ജോർജ് തണ്ടേൽ, പി.എം. അസീസ്, എൻ.എസ്. അപ്പുക്കുട്ടൻ, റ്റി.ജെ. ബേബി തുടങ്ങിയവർ സംസാരിക്കുമെന്ന് സെക്രട്ടറി ബാബു മഞ്ഞള്ളൂർ അറിയിച്ചു.