മറയൂർ: ഗോത്രവർഗ പാർലമെന്റിൽ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ നിന്നായി 51 കുടികളിലെ പ്രതിനിധികൾ പങ്കെടുത്തു. മറയൂരിലെ 24 കുടികൾ ,കാന്തല്ലൂരിലെ 22 കുടികൾ വട്ടവടയിൽ 5 കുടികൾ എന്നിവടങ്ങളിൽ നിന്നാണ് പ്രതിനിധികൾ പങ്കെടുത്തത് . റോഡുകളുടെ നിർമ്മാണം കുടിവെള്ള പദ്ധതികൾ, ആശുപത്രി സൗകര്യം ലൈബ്രറി ,വിദ്യാഭ്യാസം, കൃഷി,തുടങ്ങിയ രംഗങ്ങളിൽ പുതുതായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളും ,ഗോത്ര വർഗക്കാരുടെ പരാതികളും പാർലമെന്റിൽ ചർച്ച ചെയ്തു.
ലഭിച്ച പരാതികൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉടൻ പരിഹരിക്കാവുന്ന പരാതികളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും പാർലമെന്റിൽ സംസാരിക്കവെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുൾ റഹീം പറഞ്ഞു. പരമ്പരാഗത ഗ്രാമസഭകൾ ചേരുന്നതിനുള്ള പെസ ആക്ടിന്റെ സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.