മറയൂർ :കോവിൽക്കടവിൽ സംഘടിപ്പിച്ച ഗോത്രവർഗ പാർലമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് പരമ്പരാഗത രീതിയിൽ സ്വീകരണം ഒരുക്കി മറയൂർ നിവാസികൾ .ദേശീയ തലത്തിൽ തന്നെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുള്ള ചിക്ക് ആട്ടം എന്ന ആദിവാസി കുത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. മറയൂരിലെ കുമ്മിട്ടാംക്കുഴി കുടി നിവാസികളാണ് കാലങ്ങളായി കൈമാറി വന്ന പാട്ടും നൃത്തവും അടങ്ങുന്ന ചിക്കാട്ടവുമായി സ്വീകരണത്തിനെത്തിയത്.