ഇടുക്കി : വിമുക്തഭടൻമാരുടെ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നൽകുന്ന മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം കഴിഞ്ഞവർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയാണെങ്കിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 10 ,11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ 20 ന് മുൻപായി ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20 ന് മുൻപായി ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 222904