തൊടുപുഴ: കോലാനിയിലെ കിടക്കനിർമാണ കമ്പനി വളപ്പിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പഞ്ചവടിപ്പാലത്തിന് സമീപമുള്ള മാർവൽ മാട്രസിലാണ് തീപിടിച്ചത്. ഫാക്ടറി വളപ്പിൽ സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങളിൽ നിന്ന് തീയാളുകയായിരുന്നു. തൊടുപുഴയിൽ നിന്ന് അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കല്ലൂർക്കാട് നിന്ന് ഒരു യൂണിറ്റ് കൂടിയെത്തിയാണ് തീയണച്ചത്. പലപ്പോഴും ഇവിടത്തെ ചപ്പുചവറുകളുകളിൽ നിന്ന് തീയും പുകയും ഉയരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ ഒരുവിഭാഗം നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു.