koda
പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ.

മറയൂർ: വ്യാജ ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന 950 ലിറ്റർ കോട മറയൂർ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. വട്ടവട ചിലന്തിയാറിൽ നിന്നും സ്വാമിയാറള കുടിക്ക് പോകും വഴി മരുമല പാറയിടുക്കിൽ നിന്നുമാണ് വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി എക്‌സൈസ് സംഘം പരിശോധന നടത്തിയത്.മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സുധീപ് കുമാർ എൻ.പി.പ്രിവന്റീവ് ഓഫീസർ സത്യൻ.കെ ആർ ,സിവിൽ ഓഫീസർമാരായ ഷിബിൻ.ജെ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. പ്രതികൾക്കായി തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ട്.