തൊടുപുഴ : ശമ്പള പരിഷ്‌ക രണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ന്യൂനതകൾ പരിഹരിച്ച് ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി ജോർജ് ആവശ്യപ്പെട്ടു. ബ്രാഞ്ച് ഭാരവാഹികളായി പീറ്റർ കെ.അബ്രാഹം ( പ്രസിഡന്റ്) ,വി.കെ.ഇസ്മായിൽ (സെക്രട്ടറി), ബിജു പി.(ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.വിനോദ് ,സണ്ണി മാത്യു ,പി.എം. ഫ്രാൻസീസ് ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ് ബേബി, സി.എം. രാധാകൃഷ്ണൻ, ബിജു തോമസ്, സി.എസ് ഷെമീർ, ലില്ലിക്കുട്ടി മാത്യു,ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.