ചെറുതോണി: ചേലച്ചുവട് കഞ്ഞിക്കുഴി സമാന്തര ഓട്ടോ സർവിസിന് എതിരെ പ്രതിഷേധവുമായി
ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും വ്യാപാരികളും.കഞ്ഞിക്കുഴി ചേലച്ചുവട് 10 കലോമിറ്റർ ദൂരം 30 ഓളം ഓട്ടോറിക്ഷകളാണ് ദിനംപ്രതി സമാന്തര സർവിസ് നടത്തുന്നത്.നിരവധി ട്രാൻസ്‌പോർട്ട് പ്രൈവറ്റ് ബസുകൾ സർവ്വിസ് നടത്തുന്ന റൂട്ടിൽ ഒട്ടോറിക്ഷകളുടെ സമാന്തര സർവിസ് ഇവരെയും നഷ്ടത്തലേയ്ക്കു തള്ളി വിടുകയാണ്. രാവിലെ ഏഴിന് ആരംഭിക്കുന്ന സമാന്തര സർവിസ് രാത്രി എട്ടുവരെ നിർബാധം തുടരുകയാണ്. നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. ഇതുമൂലം ചേലച്ചുവട്ടിലെ 70 ഓളം ഓട്ടോറിക്ഷ തൊഴിലാളികളും ദുരിതത്തിലാണ്. അടിയന്തരമായി ട്രാൻസ്‌പോർട്ട് വകുപ്പ് ഇടപെട്ട് സമാന്തര സർവീസുകൾ നിർത്തി യില്ലെങ്കിൽ ഇന്നു മുതൽ പാരലൽ സർവിസുകൾ നടത്തുന്ന ഓട്ടോറിഷകൾ തടയുമെന്ന് സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളായ ടി,കെ ബിജു , ചന്ദ്രൻ ,അനിൽകുമാർ എന്നിവർ പറഞ്ഞു.