joseph
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ലോകക്രിക്കറ്റ് താരം അനീഷ്പി.രാജനെ വീട്ടിലെത്തി ഷാൾ അണിയിച്ചാദരിക്കുന്നു.

ചെറുതോണി: ഭിന്നശേഷിക്കാരുടെ ലോകക്രിക്കറ്റ് ടൊന്റി ടൊന്റി യിൽ ഇന്ത്യൻ ടീമിന്റെ വിജയശിൽപി അനീഷ്. പി.രാജനെ കേരളകോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് വീട്ടിലെത്തി ആദരിച്ചു. ഇന്നലെ പാറേമാവിലുള്ള വീട്ടിലെത്തിയാണ് ഷാൾ അണിയിക്കുകയും മെമെന്റോ നൽകിആദരിക്കുകയും ചെയ്തത്.കേരളകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എബി തോമസ്, മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി, ഉദ്ദീഷ് ഫ്രാൻസിസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.