വണ്ണപ്പുറം: റോഡിൽ ടാറിംഗ് ജോലി ചെയ്യുന്നതിനിടെ അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് കാറിടിച്ച് പരിക്ക്. ടാറിംഗ് തൊഴിലാളിയായ കൊൽക്കൊത്ത സ്വദേശി പത്താനാണ് (25) പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിലായിരുന്നു അപകടം. കീരിത്തോട് സ്വദേശിയുടെ കാറാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം മുന്നിൽ പോവുകയായിരുന്ന ബൈക്കിലിടിച്ചതിന് ശേഷം റോഡിൽ ടാറിംഗ് ജോലി ചെയ്യുകയായിരുന്ന പത്താനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റു വീണ പത്താൻ കാറിന്റെ ബോണറ്റിൽ വീണപ്പോൾ വെട്ടിത്തിരിച്ച കാർ മറ്റൊരു കാറിലുമിടിച്ചു. പരിക്കേറ്റ പത്താനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കാളിയാർ പൊലീസ് പറഞ്ഞു.