തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ വിജയ ദശമിയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് പൂജവയ്‌പ്പോടെ തുടക്കമായി. എട്ടിന് രാവിലെ 9ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും തുടർന്ന് സംഗീതാർച്ചന, വിദ്യാഗോപാല മന്ത്രാർച്ചനയും നടക്കും. വിദ്യാരംഭ ചടങ്ങുകൾക്ക് യോഗാചാര്യനും വേദ പണ്ഡിതനുമായ കൈതപ്രം വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകും.