തൊടുപുഴ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മൈതാനത്ത് ചെളിയും വെള്ളവും നിറഞ്ഞതിനെത്തു ടർന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന ഉപജില്ലാ ഫുട്‌ബോൾ മത്സരം ബുധനാഴ്ചത്തേക്ക് മാറ്റി. കരിമണ്ണൂർ സെന്റ്. സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. എട്ട് മണിക്ക് തന്നെ ഹാജരാകണമെന്നായിരുന്നു സ്‌കൂൾ ടീമുകൾക്ക് നിർദേശം. രാവിലെ മൈതാനത്തെത്തിയ കുട്ടികൾ വെള്ളംകെട്ടിയ മൈതാനമാണ്. ഇതിൽ കളിക്കാൻ കഴിയില്ലെന്ന് കായികതാരങ്ങൾ തീർത്തു പറഞ്ഞു. എന്നാൽ, അധികൃതർ 10 മണിവരെയും തീരുമാനം പറഞ്ഞില്ല. തുടർന്നാണ് ബുധനാഴ്ചത്തേക്ക് മത്സരം മാറ്റിയതായി അറിയിപ്പ് വന്നത്.