തൊടുപുഴ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ നടന്ന തൊടുപുഴ ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി മേള എന്നിവയിലെല്ലാം ഏറ്റവും കൂടുതൽ പോയിന്റോടെ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രവൃത്തിപരിചയ മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ മത്സരിക്കാവുന്ന 20 ഇനങ്ങളിൽ 14നും സെന്റ് ജോസഫ്സിലെ താരങ്ങൾ ഫസ്റ്റ് എ ഗ്രേഡ് നേടി.