krishnapilla
താലൂക്ക് എൻ.എസ്.എസ്.യൂണിയൻ ഇടുക്കി മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇടുക്കി മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം ഇടുക്കി കരയോഗം പ്രസിഡന്റ് ഡോ. പി.സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദകൈമൾ, സെക്രട്ടറി എസ്.എൻ. ശ്രീകാന്ത്, എം.എസ്.എസ്.എസ്. കോ- ഓർഡിനേറ്റർ എസ്. ശ്രീനിവാസൻ, യൂണിയൻ കമ്മിറ്റി അംഗം ടി.കെ. സുധി, വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ എന്നിവർ സംസാരിച്ചു.