agriculture
തായണ്ണൻ കുടിയിലെ കൃഷികൾ

മറയൂർ: മികച്ച രീതിയിൽ പരമ്പരാഗത കാർഷിക വിളകളുടെ കൃഷിയും വ്യാപനവും നടത്തിയ ഗോത്ര സമൂഹങ്ങൾക്കുള്ള പ്ലാന്റ് ജിനോം സേവിയർ അവാർഡ് മറയൂർ പഞ്ചായത്തിലെ തായണ്ണൻ കുടി ഗോത്രവർഗ കോളനി 22ന് ഏറ്റുവാങ്ങും. ന്യൂഡൽഹി പുസാൻ കാമ്പസിൽ ഡോ. ബി.പി. പാൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവാർഡ് വിതരണം നടത്തും. 10 ലക്ഷം രൂപയും പ്രശംസി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് ഏറ്റുവാങ്ങുന്നതിന് കേരള കാർഷിക സർവ്വകലാശാല ബൗദ്ദിക സ്വത്തവകാശ സെൽ കോ-ഓർഡിനേറ്റർ ഡോ. സി.ആർ. എൽസി, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, മറയൂർ കൃഷി ഓഫീസർ പ്രിയ പീറ്റർ, തായണ്ണൻ കുടി കാണിചന്ദ്രൻ, മൂന്നുകുടി അംഗങ്ങൾ എന്നിവർ 22 ന് ന്യൂ ഡൽഹിയിൽ എത്തിചേരും. ചടങ്ങിനോടനുബന്ധിച്ച് തായണ്ണൻ കുടിക്കാർ കൃഷി ചെയ്ത് വിളവെടുത്ത വിവിധയിനം റാഗി, തിന, വിവിധയിനം ബീൻസുകൾ, ചിരകൾ തുടങ്ങി വിളകളുടെ പ്രത്യേക പ്രദർശനവും നടത്തിയിട്ടുണ്ട്.