പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിദ്യാരംഭം നാളെ നടക്കും. ഇന്ന് ആയുധ പൂജവയ്പ്പ് നടക്കും. എട്ടിന് രാവിലെ മുതൽ വിജയദശമി വിദ്യാരംഭവും ശ്രീവിദ്യാലക്ഷ്മി മന്ത്ര സമൂഹാർച്ചനയും സരസ്വതി പൂജയും പൂജയെടുപ്പും​ മഹാപ്രസാദ ഊട്ടും നടക്കും. ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.

കരിമണ്ണൂ‌ർ: കരിമണ്ണൂർ ഗുരുദേവ മന്ദിരത്തിൽ ഇന്ന് വൈകിട്ട് ആറ് മുതൽ പ്രാർത്ഥനാ സന്ധ്യ,​ ലളിതസഹസ്ര നാമപാരായണം,​ എട്ടിന് രാവിലെ എട്ടിന് ലളിതസഹസ്ര നാമപാരായണം,​ ദീപാർപ്പണം,​ പ്രാർത്ഥന,​ എഴുത്തിനിരുത്തൽ,​ പുസ്തകപൂജ,​ ഗുരുദേവ കീർത്തന ആലാപനം,​ കുട്ടികളുടെ വിവിധ കലാ പരിപാടികൾ,​ ചെണ്ടമേളം,​ പ്രസാദ വിതരണം എന്നിവ നടക്കും.

കള്ളിപ്പാറ: കള്ളിപ്പാറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ഇന്ന് പതിവ് പൂജകൾ നടക്കും. നാളെ രാവിലെ വിദ്യാരംഭം നടക്കും. 9.30 ന് ഉച്ചപൂജ,​ 10 ന് രവിവാര പാഠശാല പ്രവേശനോത്സവം,​ തുടർന്ന് അജിമോൻ ചിറയ്ക്കൽ നയിക്കുന്ന പഠന ക്ളാസ് നടക്കും.

വെങ്ങല്ലൂർ: ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും ഗുരു ഐ.ടി.സിയുടെയും ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയദശമി ദിനത്തിൽ രാവിലെ ഏഴ് മുതൽ ആദ്യാക്ഷരം പകർന്ന് നൽകുന്നതിന് വിപുലമായ സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.