കരിമണ്ണൂർ: ശങ്കരപുരി കുടുംബയോഗത്തിന്റെ കരിമണ്ണൂർ ശാഖാ സംഗമം ശങ്കരപുരി ആഗോള കുടുംബയോഗം ചെയർമാനും എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ശാഖാ പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ ഡി. ദേവസ്യ പറയന്നിലം അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തി. ശങ്കരപുരി ആഗോളകുടുംബയോഗം സെക്രട്ടറി തോമസ് കണ്ണന്തറ, ഫാ. ജോസ് പറയന്നിലം, ഫാ. അഗസ്റ്റ്യൻ കുന്നപ്പിള്ളിൽ, കെ.എ. പൈലി , എം.വി. മത്തായി , ഫാ. ജോൺ ശങ്കരത്തിൽ, കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, സാബു നെയ്യശ്ശേരി, കുടുംബയോഗം സെക്രട്ടറി ജോർജ് ആയത്തുപാടം, ട്രഷറർ ചാക്കോച്ചൻ പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി സോജൻ കുഴിക്കാട്ടുമ്യാലിൽ, വൈസ് പ്രസിഡന്റ് ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.