തൊടുപുഴ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്ത കേരള കോൺഗ്രസ് നേതാവ് മരിച്ചു. കേരള കോൺഗ്രസ് (എം) പുറപ്പുഴ മണ്ഡലം സെക്രട്ടറിയും പുറപ്പുഴ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനുമായ മുളങ്കൊമ്പിൽ എം.ജെ. ജോസഫാണ് (61) മരിച്ചത്. കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുന്നത്തേൽ ഔസേപ്പച്ചൻ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30ന് തൊടുപുഴ- വൈക്കം റൂട്ടിൽ പാറക്കടവിലായിരുന്നു അപകടം. എം. ജെ. ജോസഫ്കോ - ഓപ്പറേറ്റീവ് എംപ്ലോയ്സ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റായിരുന്നു. ഭാര്യ മേരി പുറപ്പുഴ ത്ളായിക്കാട്ട് കുടുംബാംഗം. മക്കൾ: അനിറ്റ, അനില. മരുമക്കൾ: ടോണി കേളകത്ത് മുതലക്കോടം, ലിൻജോ ഈന്തുങ്കൽ മേമടങ്ങ്. സംസ്കാരം ഇന്ന് രണ്ടിന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.