തൊടുപുഴ :കഴിഞ്ഞ ശനിയാഴ്ചയുണ്ടായ കനത്ത മഴയിൽ മുതലക്കുടം പളളത്ത് തോമസ് മാത്യവിന്റെ ഏത്തവാഴ കൃഷി നശിച്ചു.2000 വാഴ നട്ടതിൽ 450 എണ്ണമാണ് നശിച്ചത്.മണക്കാട് ഒരു വർഷത്തെ പാട്ടത്തിന് രണ്ടര ഏക്കർ സ്ഥലത്താണ് തോമസ് മാത്യു വാഴ കൃഷി ചെയ്തത്.നാശം സംഭവിച്ച കൃഷി സ്ഥലം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു.