കുമളി: വനം വകുപ്പിന്റെ പങ്കാളിത്തം ഇല്ലാതെ നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ജനകീയ വന്യ ജീവി വാരാഘോഷത്തിന് ഇന്ന് തുടക്കമാവും. കുമളി വ്യാപാരി ഭവനിൽ രാവിലെ ഒൻപതിന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.ഇ.എസ് ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ,കോളേജ്, സംഘടനകൾ തുടങ്ങിയ വിഭാഗങൾ വിവിധ മത്സരങ്ങൾ വ്യാപാരഭവനിൽ നടത്തും. സമാപന ദിവസമായ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാപാര ഭവൻ പരിസരത്ത് നിന്നും ആരംഭിക്കുന്ന ജനബോധന റാലിയിൽ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഉണ്ടാകും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും.പൊതുജന പങ്കാളിത്തത്തോടെ ആർഭാടമായി വർഷങ്ങയായി നടത്തിയിരുന്ന വന്യ ജീവി വാരാഘോഷം ഇത്തവണ വനം വകുപ്പ് തനിച്ച് നടത്തിയതിനേ തുടർന്നാണ് ബദലായി ജനകീയ ആഘോഷം നടത്തുന്നത്. തേക്കടി ടൂറിസം തകർക്കുന്ന തരത്തിലുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ ജനകീയ സമരം സംഘടിപ്പിച്ചതാണ് വനം വകുപ്പ് അധികൃതരെ ചൊടിപ്പിച്ചത്