കുമളി:തമിഴ് ഹാസ്യതാരം കൃഷ്ണമൂർത്തി( മാനേജർ കൃഷ്ണമൂർത്തി - 64) ഹൃദയാഘാതത്തേ തുടർന്ന് കുമളിയിലെ ലോഡ്ജിൽ മരിച്ചു.തിങ്കളാഴ്ച പുലർച്ചെ കുഴഞ്ഞ് വീണ കൃഷ്ണമൂർത്തിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ചെന്നൈക്ക് കൊണ്ടുപോയി.ഭാര്യ മഹേശ്വരി.മക്കൾ:പ്രശാന്ത്, ശ്രീഹരി .ശക്തി സംവിധാനം ചെയ്യുന്ന പേയ് മാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുമളിയിലെത്തിയതായിരുന്നു കൃഷ്ണമൂർത്തി.