ഇടുക്കി: ജില്ലാ ശിശുദിന കലോത്സവ മത്സരങ്ങൾ 18 ന് വാഴത്തോപ്പിൽ എച്ച്.ആർ.സി.ഹാൾ കേന്ദ്രീകരിച്ച് വിവിധ വേദികളിലായി നടക്കും. നഴ്‌സറി, എൽ.പി, യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങളുണ്ടാകും.
ഉദ്ഘാടനം കൂട്ടരചനാമത്സരത്തോടെയാണ്. മത്സരാർത്ഥികൾക്ക് പേപ്പർ സംഘാടകർ നല്കുന്നതായിരിക്കും. മറ്റിനങ്ങൾ കൊണ്ടുവരേണ്ടതാണ്. നഴ്‌സറി (അംഗൻവാടി, ക്രഷ്, കിൻഡർഗാർട്ടൻ) ഇന മത്സരങ്ങൾ കഥപറയൽ, മോണോ ആക്ട്, അഭിനയഗാനം എന്നിവയിലായിരിക്കും. സ്‌കൂൾ വിഭാഗങ്ങൾക്ക് മലയാളം പ്രസംഗം, ലളിത സംഗീതം, ദേശഭക്തി ഗാനം (ഗ്രൂപ്പ്), സംഘഗാനം, മോണോ ആക്ട്, മിമിക്രി, മലയാളം പ്രസംഗം, മലയാളം പദ്യപാരായണം, ക്വിസ് (സിംഗിൾ), ദേശഭക്തി ഗാനം (ഗ്രൂപ്പ്), സംഘഗാനം, മോണോആക്ട്, മിമിക്രി, മലയാളം ഉപന്യാസ രചന, മലയാളം കഥാരചന, മലയാളം കവിതാരചന എന്നീ 11 ഇനങ്ങളിലായിരിക്കും.മത്സരാർത്ഥികളുള്ള സ്‌കൂളുകൾ പ്രത്യേക രജിസ്‌ട്രേഷൻ ഫോറത്തിൽ ഒക്ടോബർ 11നകം എൻട്രികൾ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറിക്ക് എത്തിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ എ.ഇ.ഒ./ഡി.ഇ.ഓ ആഫീസുകളിലോ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി (9447963226) യേയോ ബന്ധപ്പെടാവുന്നതാണ്.
മലയാളം പ്രസംഗമത്സരവിജയികളിൽ നിന്നുമാണ് കുട്ടികളുടെ പ്രധാനമന്ത്രിയെയടക്കം തെരഞ്ഞെടുക്കുന്നത്. നഴ്‌സറി, ചിത്രരചനാമത്സരങ്ങളൊഴിച്ചുള്ള ഒന്നും, രണ്ടും മത്സരവിജയികളെ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നതാണ്. മത്സരവിജയികൾക്ക് നവംബർ 14നുള്ള ശിശുദിനറാലിക്കുശേഷം എച്ച്.ആർ.സി.ഹാളിൽ നടക്കുന്ന കുട്ടികൾ നേതൃത്വം നൽകുന്ന പൊതുസമ്മേളനത്തിൽ വച്ച് ഉപഹാരങ്ങൾ നൽകുന്നതായിരിക്കും.