തൊടുപുഴ: വിജയദശമിയോടനുബന്ധിച്ച് ആർഎസ്എസ് തൊടുപുഴ ഖണ്ഡിന്റെ പഥ സഞ്ചലനം നഗരത്തിൽ നടന്നു.തൊടുപുഴ സരസ്വതി സെൻട്രൽ സ്കൂളിൽ നിന്നുമാരംഭിച്ച പഥസഞ്ചലനം ഒളമറ്റം മൗര്യ ഗാർഡനിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകരുടെ ശാരീരിക് പ്രദർശനം നടന്നു.പൊതു പരിപാടിയിൽ വെങ്ങല്ലൂർ എൻ എസ് എസ് കരയോഗം മുൻ പ്രസിഡൻറ് ഡി. അനിൽകുമാർ അദ്ധ്യക്ഷനായി. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.