മറയൂർ: മറയൂർ മുണ്ടപ്പുഴ വീട്ടിൽ എം.സി. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും മകൻ ജോസ് മുണ്ടപ്പുഴ ( ജോയി -71) ദക്ഷിണ ആഫ്രിക്കയിൽ പ്രിട്ടോറിയയിൽ നിര്യാതനായി.മറയൂർ സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും മറയൂർ ഹൈസ്‌കൂളിന്റെ സ്ഥാപകരിൽ ഒരാളുമാണ്. ദക്ഷിണ ആഫ്രിക്കയിൽ ഹൈവെൽഡ് സ്‌കൂളിലെ മുൻ പ്രിൻസിപ്പാളാണ്. ഭാര്യ പരേതയായ സാലി ജോസ് ചങ്ങനാശ്ശേരി കല്ലിശ്ശേരി പുത്തേത്ത് കുടുംബാംഗമാണ്.മക്കൾ. ജീ.ജെ. മുണ്ടപ്പുഴ, ജിബു.ജെ. മുണ്ടപ്പുഴ, ജിനു.ജെ. മുണ്ടപ്പുഴ. മരുമക്കൾ. റിൻസി, ഷിജി, നിഷിത. സഹോദരങ്ങൾബേബി, കുഞ്ഞുകുഞ്ഞ്, അമ്മിണി. സംസ്‌ക്കാരം 13 ന് ദക്ഷിണ ആഫ്രിക്ക പ്രിട്ടോറിയ ,ഗാർസ് ഫോൺഡിംഗ് ബഥേൽ ചാപ്പലിൽ രാവിലെ 11 ന്