ഇടുക്കി: ഊരിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ , സ്‌നേഹിതാ ജൻഡർ ഹെല്പ് ഡസ്‌ക് '' ഗോത്രസ്മൃതി'' എന്ന പേരിൽ പീരുമേട് പ്ലാക്കത്തടം എസ്.റ്റി കുടിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുർവേദ ഓഫീസും എൻ.ആർ.എച്.എം ഇടുക്കിയും സംയുക്തമായിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പീരുമേട് കുടുംബശ്രീ ചെയർപേഴ്‌സൺ ഓമന ശശി അദ്ധക്ഷത വഹിച്ച യോഗത്തിൽ പ്ലാക്കത്തടം ഊരുമൂപ്പൻ രാഘവൻ ഉദഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റ്റി.ജി അജേഷ് കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.ആയുർവേദ ഡോക്ടർമാരായ ഡോ. ജീന കെ കെ, ഡോ . ഷെറിൻ സാറ, എൻ.ആർ.എച്.എം ഡോക്ടർമാരായ ഡോ. മുത്തുരാജ്, ഡോ . അമൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ജീവിതശൈലീ രോഗങ്ങളെ കുറിച്ചും അവ നിയന്ത്രിക്കുന്നതിനെ കുറിച്ചും എൻ.സി.ടി വകുപ്പ് ഡോ . അമൽ ക്ലാസ്സ് എടുത്തു .