ചെറുതോണി: സി.പി.എം ഇടുക്കി ഏരിയാ കമ്മറ്റിയുടെ അഭയം ഭവന നിർമ്മാണ പദ്ധതി പ്രകാരം ചേലച്ചുവട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ തക്കോൽ ദാനം മന്ത്രി എം എം .നിർവ്വഹിച്ചു.മഹാപ്രളയത്തിൽ വിടും സ്ഥലവും നഷ്ടപ്പെട്ട രാഘവൻ വടക്കേടത്തിന് അനിഷ് ജെയിംസ് ചെറ്റയിലും, സിജോ പറയനിലവും നൽകിയ അഞ്ചുസെന്റ് സ്ഥലത്ത് പണി പൂർത്തിയാക്കിയ 800 സ്‌ക്വയർ ഫീറ്റ് വിടിന്റെ തക്കോൽ ദാനമാണ് മന്ത്രി നിർവഹിച്ചത്. സി.പി.എം ചേലച്ചുവട് ലോക്കൽ സെക്രട്ടറി ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോഡ് അംഗം സി വി വർഗിസ് മുഖ്യ പ്രഭാഷണം നടത്തി ഏരിയ സെക്രട്ടറി പി ബി സബിഷ്, ,എം ജെ മാത്യു, ലിസ്സി ജോസ്, വി എൻ ഷാജി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പുഷ്പഗോപി ,വി ജെ തോമസ്, സന്തോഷ് കുമാർ, എം.എം പ്രദിപ് എന്നിവർ പ്രസംഗിച്ചു.