മുട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നിലവ് കരമവനാനിക്കൽ അനൂപ് (24) നെയാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ദേവികുളം കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന മുട്ടത്തെ ഹോട്ടലിൽ മുറിയെടുത്താണ് പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് മുട്ടം എസ്‌ഐ ബൈജു പി ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ജോളി ജോർജ്, കെ.ആർ.ദിലീപ് കുമാർ, സുനിൽ, ജയിംസ് എന്നിവർ ചേർന്ന് മൂന്നിലവിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. അനൂപ് 2 മാസം മുൻപാണ് വിവാഹിതമായത്. ഒരു വർഷം മുൻപ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.