ചെറുതോണി: വെള്ളാപ്പാറ ശ്രീമഹേശ്വരീ ക്ഷേത്രത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. നാവിൽ തേനിന്റെ മധുരത്തോടൊപ്പം ഓങ്കാരമന്ത്രവും ഗുരുനാഥൻമാർ ചൊല്ലിക്കൊടുത്തു. ജില്ലാകളക്ടർ എച്ച്. ദിനേശൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ.എം.മണികണ്ഠനും കളക്ടർക്കൊപ്പം അക്ഷരം കുട്ടികൾക്ക് പകർന്നു നൽകി. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് ടി.എ ആനന്ദകുമാർ, അയ്യപ്പസേവാസംഘം യൂണിയൻ പ്രസിഡന്റ് എം.ഡി. അർജുനൻ, ഡോ.പി.സി.രവീന്ദ്രനാഥ്, പി.എൻ.സതീശൻ, എസ്.അജിത്കുമാർ, ടി.പി.ബിജു, സി.വി.സുബ്രഹ്മണ്യം, എൻ.ബി ബിജു, പി.കെ.രാജേഷ്, ടി.എസ്.വിമലാധരൻ, മേൽശാന്തി വി.എസ്.ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.