മറയൂർ: തൃശൂരിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ ബൈക്കുകളിൽ എത്തിയ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു. മൂന്നു യുവാക്കൾക്ക് പരിക്കേറ്റു.മറയൂർ മൂന്നാർ സംസ്ഥാന പാതയിൽ വാഗവുരൈ എസ്റ്റേറ്റിന് സമീപത്താണ് ചൊവ്വാഴ്ച ഉച്ചക്ക് സംഭവം നടന്നത്. തൃശൂർ തലപ്പിള്ളി താലൂക്കിൽ വെച്ചൂർ സ്വദേശികളായ മനീഷ് (22), വൈഷ്ണവ് (22), വിഷ്ണു (21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാഗവുരൈ സ്വദേശി മണികണ്ഠൻ അടക്കം ഏഴു പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു.എട്ടു പേരടങ്ങുന്ന സംഘമാണ് നാലു ബൈക്കുകളിലായി മൂന്നാർ സന്ദർശനത്തിന് എത്തിയത്.ചട്ട മൂന്നാർ ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് മറ്റൊരു ബൈക്കിന് കടന്നു പോകാൻ അനുവദിച്ചത് താമസിച്ചു എന്ന കാരണത്തിനാൽ നാലു കിലോമീറ്റർ അകലെ മണികണ്ഠൻസുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി ഫാക്ടറിക്ക് സമീപത്ത് ബൈക്കുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. ഡീസൽ ഉപയോഗിച്ച് ബൈക്ക് കത്തിക്കാൻ ശ്രമിക്കുകയും വടി വച്ച് അടിക്കുകയും ചെയ്തു. മർദ്ദനമേറ്റ യുവാക്കൾ മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.സംഘട്ടനം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച മനീഷി നാണ് സാരമായി പരിക്കേറ്റത്. അഡി.എസ്.ഐ വി .എം.മജിദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിപരിക്കേറ്റ യുവാക്കളെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അക്രമികൾ ബൈക്ക് തകർത്തപ്പോൾ