തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വർഗീയ
ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ഇന്ന് സായാഹ്ന ധർണ നടത്തും. മൂന്നാറിൽ നടക്കുന്ന ധർണ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എ. കുര്യനും നെടുങ്കണ്ടത്ത് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും ചെറുതോണിയിൽ സി.പി.എം സംസ്ഥാന സമിതിഅംഗം കെ.പി. മേരിയും തൊടുപുഴയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം. വിജയനും ഏലപ്പാറയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും ധർണ ഉദ്ഘാടനം ചെയ്യും.