ചെറുതോണി. വാണിജ്യ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാരിറക്കിയ ഉത്തരവ്‌ഭേദദതി ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്‌ബേബികോവിലകം സെക്രട്ടറി സജീവ് എന്നിവർ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് വ്യാപാരി കുടുംബങ്ങളെനേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം. ആവശ്യമായ നിയമം കൊണ്ടുവരുന്നതിന് ജനപ്രതിനിധികൾ മുൻകയ്യെടുക്കണം. ഇടുക്കിക്കാർക്ക് കൃഷിയും വീടും മതിയെന്ന നിയമസ്ഥാപനങ്ങളുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. വെള്ളിയാഴ്ചചേരുന്ന ജില്ലാകമ്മിറ്റി സമരപരിപാടികൾക്ക് രൂപം നൽകുമെന്നുംനേതാക്കൾ അറിയിച്ചു.