
ചെറുതോണി:പരിസ്ഥിതി ദുർബല മേഖലയായ ഗാന്ധി നഗറിൽ വൻ മണ്ണെടുക്കൽ. കഴിഞ്ഞ പ്രളയത്തിൽ ആറ് പേർ മരണപെട്ട ഉരുൾപൊട്ടൽ ഉൾപ്പെടെ നിരവധി ദുരന്തങ്ങൾ നടന്ന മേഖലയിൽ നടന്ന മണ്ണെടുക്കൽ നടത്തിയത്. മണ്ണെടുത്തത് സ്ഥലം പഞ്ചയത്തംഗത്തിന്റെ പുരയിടത്തിൽ നിന്ന്. . ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപകമായ മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമാണ് ഗാന്ധി നഗറിൽ ഉണ്ടായത്. സി എസ് ഐ പള്ളിയുടെ താഴ് വശം മുതൽ ആലിൻ ചുവട് വരെ ദേശിയ പാതയുടെ മുകൾ ഭാഗത്തെ മൺതിട്ട ബഹുഭൂരിപക്ഷവും ഇടിഞ്ഞു വീണിരുന്നു. കോളനിക്കകത്തും വ്യാപകമായ മണ്ണിടിച്ചിലാണുണ്ടായത്. ആറ്പേരാണ് 2018ലെ പ്രളയത്തിൽ ഇവിടെ ഉരുൾപൊട്ടലിൽ മരണപെട്ടത് ഇതിന് തുടർച്ചയെന്നവണ്ണം ഈ വർഷം ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മണ്ണിനടിയിൽ പെട്ടിരുന്നു. അതീവ പരിസ്ഥിതി ദുർബല മേഖലയാണിവിടം എന്ന് വ്യക്തമായിട്ടും വാർഡ് മെമ്പർ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ദേശീയ പാതയോരത്തെ സ്വന്തം പറമ്പിലെ മണ്ണ് നീക്കം ചെയ്യുന്നത്. അതും അവധി ദിവസങ്ങളുടെ മറവിൽ ആയിരുന്നു. മണ്ണെടുത്ത ഭൂമിയുടെ മുകൾ ഭാഗങ്ങളിലേയ്ക്ക് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും നാശം വിതച്ച മേഖലയിൽ ഭൂഗർഭശാസ്ത്രജ്ഞർ പരിശോധന നടത്തിയപ്പോൾ അവർക്കൊപ്പം എല്ലാ കാര്യങ്ങൾക്കുംപഞ്ചായത്തംഗവും ഉണ്ടായിരുന്നു.
സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അനധികൃത നടപടികൾക്ക്ഉദ്യോഗസ്ഥർ ഒത്താശ ചെയ്തിട്ടുണ്ട്.
ലാൽ ആഞ്ഞിലി മൂട്ടിൽ
യൂത്ത് കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ആരോപിച്ചു.