ചെറുതോണി: ജില്ലാ ശിശുദിന കലോത്സവ മത്സരങ്ങൾ 18 ന് വാഴത്തോപ്പിൽ എച്ച്.ആർ.സി.ഹാളിൽ നടത്തും. നഴ്സറി, എൽ.പി, യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങളുണ്ടാകും.ഉദ്ഘാടനം കൂട്ടരചനാമത്സരത്തോടെയാണ്. മത്സരാർത്ഥികൾക്ക് പേപ്പർ സംഘാടകർ നൽകും. മറ്റിനങ്ങൾ കൊണ്ടുവരേണ്ടതാണ്. ഒരു സ്‌കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും രണ്ട് ഗ്രൂപ്പിനങ്ങൾക്കും മാത്രം പങ്കെടുക്കാവുന്നതാണ്. മത്സരാർത്ഥികളുള്ള സ്‌കൂളുകൾ പ്രത്യേക രജിസ്‌ട്രേഷൻ ഫോറത്തിൽ 11ന് മുമ്പ് എൻട്രികൾ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറിക്ക് എത്തിക്കണം. കൂടുതൽ വിവരങ്ങൾ എ.ഇ.ഒ./ഡി.ഇ.ഓ ആഫീസുകളിലോ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി (9447963226) യേയോ ബന്ധപ്പെടാവുന്നതാണ്.