മൂന്നാർ: മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഡീൻ കുര്യാക്കോസ് എംപി ഇന്നലെ രാവിലെ സന്ദർശനം നടത്തി. അടിക്കടി ഗ്യാപ്പ് റോഡിൽ ഉണ്ടാകുന്ന മലിയിടിച്ചിലിന് പരിഹാരം കാണേണ്ടിയിരിക്കുന്നുവെന്നും ഇപ്പോൾ നടന്നവിധമുള്ള അപകടങ്ങൾ ഉണ്ടാവാതെ വേണം നിർമ്മാണ ജോലികൾ ഇനി മുമ്പോട്ട് കൊണ്ടു പോകാനെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.