gandhijayanthi
ഗാന്ധിജയന്തിവാരാഘോഷ സമാപന സമ്മേളനം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എംപി വർഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അടിമാലി : പബ്ലിക് റലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം. സമ്മേളനം അടിമാലിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൻ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി.സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊളാഷ് മത്സരത്തിൽ 15 അംഗ ടീമുകളിലായി 45 പേർ പങ്കെടുത്തു. മത്സരത്തിൽ എസ്എൻഡിപി ഹൈസ്‌കൂളിലെ മുഹമ്മദ് ഷിഫാൻ, ഷെയ്ക് പരീത്, ആശിഷ് അരുൺ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അതുല്യമോൾ ജയൻ, അനാമിക ഇ.പി, ആതിര എ.കെ എന്നിവരടങ്ങിയ ടീമും, എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ തന്നെ അക്ഷയ് രാജീവ്, അൽമാസ് പി.എ, അമീർ ഉമ്മർ എന്നിവരടങ്ങിയ ടീമും രണ്ടാം സ്ഥാനം പങ്കിട്ടു. എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ആകാശ് ഇ.എൻ, ആദിത് കൃഷ്ണ അനിൽ, അമൽ ദേവ് പി.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.