കുമളി: കൊട്ടാരക്കര ദിണ്ഡുക്കൽ ദേശയപാതയിൽ ചോറ്റുപാറയ്ക്ക് സമീപം വളവിലെ ഗർത്തത്തിൽ പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. വളവിനോട് ചേർന്ന ആയതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാറില്ല. കഴിഞ്ഞ ദിവസം ഒട്ടോറിക്ഷ കുഴിയിൽപ്പെട്ട് തലകീഴായി മറിഞ്ഞു. യാത്രക്കാർക്ക് പരിക്കുക്കളൊന്നും സംഭവിച്ചില്ല. രാത്രികാലങ്ങളിലാണ് ഇരുചക്രം ഉൾപ്പടെയുള്ള വാഹനങ്ങൾ ഗർത്തത്തിൽ വീഴുന്നത്.കുഴി രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ കണ്ട ഭാവം ഇല്ല.കുഴി മൂടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാതെ വന്നാൽ വൻ ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ പറഞ്ഞു.