പെരുമ്പിള്ളിച്ചിറ: തൊടുപുഴ - ഏഴല്ലൂർ റൂട്ടിലെ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയസമിതി പെരുമ്പള്ളിച്ചിറയുടെ ആഭിമുഖ്യത്തിൽ ഗതാഗത ബോധവൽക്കരണം നടത്താൻ തീരുമാനിച്ചതായി ഭാരവാഹികളായ നിസാർ പഴേരി, പി.ഇ. ഹുസൈൻ എന്നിവർ അറിയിച്ചു. റിട്ട. ജില്ലാജഡ്ജി കെ.എ. ബേബി ഇന്ന് രാവിലെ 7 ന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ തൊടുപുഴ എസ്. ഐ എം.പി. സാഗർ മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് ആർ.ടി.ഒ ശങ്കരൻ പോറ്റി, കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി എം.എം.സാജു തുടങ്ങിയവർ പങ്കെടുക്കും.