കുമളി : പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് വിതരണത്തിന് സർക്കാർ സ്വീകരിച്ച മാനദണ്ഡം ഏകപക്ഷീയവും വഞ്ചനാപരവുമാണ് ഇത് അടിയന്തിരമായി പുനപരശോധിക്കണമെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ആവശ്യപ്പെട്ടു. പ്രീമെട്രിക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർത്ഥിക്ക് 60ശതമാനം മാർക്കും 6 ലക്ഷം രൂപ വാർഷിക വരുമാനവും പിന്നാക്ക വിഭാഗത്തിന് 80 ശതമാനം മാർക്കും രണ്ടര ലക്ഷം വാർഷിക വരുമാനവും തന്നെയുമല്ല അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന പന്നോക്ക വിഭാഗങ്ങളെ സ്‌കോളർഷിപ്പിൽ നിന്നും ഒഴിവാക്കുകയും ചെയ്തു ഇത് ഒരു മതനിരപേക്ഷ സർക്കാരിന് യോജിച്ചതല്ല.വിശ്വകർമ്മ, വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കു് നൽകുന്ന മാനദണ്ഡംബാധകമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് കേരള വിശ്വകർമ്മ സഭ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.വി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സജി വെമ്പള്ളി, എം എസ് മോഹനൻ, മണിക്കുട്ടൻ കെ.എസ്.സനൽ, സജി ഇടക്കുടി, അംബികാ ശശി, ഗീതാകുമാർ, സന്ധ്യ വിജയൻ ,എന്നിവർ സംസാരിച്ചു