ഇടുക്കി : 2018 പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ദുരിതാശ്വാസം അനുവദിച്ച് നൽകിയ മുഴുവൻ ഗുണഭോക്താക്കളുടെ വിവരങ്ങളും അപ്പീലുകൾ/ ക്ലെയിമുകൾ സമർപ്പിച്ചവരുടെ വിവരങ്ങളും തുടർ നടപടികളും തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ഒക്‌ടോബർ 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.