തൊടുപുഴ: ജനം ടി.വി മുൻ സി.ഇ.ഒയും പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം വൈഷണവത്തിൽ (ഗൗരി മന്ദിരം) പി.എൻ. രാമകൃഷ്ണന്റെ മകനുമായ റിട്ട. മേജർ ഡോ. ആർ. ലാൽ കൃഷ്ണ (45) നിര്യാതനായി. ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖാണ്. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോ- ഓർഡിനേറ്റർ, കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ പ്രൈവറ്റ് സെക്രട്ടറി, തൊടുപുഴ സരസ്വതി സെൻട്രൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: റിട്ട. മേജർ അമ്പിളി. മകൻ: വൈഷ്ണവ് ( വിദ്യാർത്ഥി, സരസ്വതി സെൻട്രൽ സ്‌കൂൾ തൊടുപുഴ). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.