അടിമാലി :പഞ്ചായത്തിലെ ഭൂരഹിതഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ അർഹത പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയപരിധി 15വരെ നീട്ടി. റേഷൻ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റിന്റെ കോപ്പി, ഗുണഭോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ പേരിൽ വീടും സ്ഥലവും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നീ രേഖകളുമായി ഗുണഭോക്താക്കൾ പഞ്ചായത്തിൽ ഹാജരാകണം.