മറയൂർ: മറയൂർ ചന്ദന റിസർവ്വിനോട് ചേർന്ന് റോഡരുകിൽ മലയണ്ണാൻ തെരുവ് നായുടെ കടിയേറ്റ് ചത്തു. മറയൂർ - മൂന്നാർ റോഡരുകിൽ കോച്ചാരം ഭാഗത്താണ് മലയണ്ണാൻ തെരുവ് നായുടെ കടിയേറ്റ് ചത്തത്. മരത്തിൽ നിന്നും താഴെ ഇറങ്ങി ഭക്ഷണം ശേഖരിക്കുന്നതിനിടയിലാണ് മലയണ്ണാനെ തെരുവ് നായയുടെ കടിയേറ്റതെന്ന് കരുതുന്നു. റോഡരുകിൽ ചത്ത നിലയിൽ കണ്ട മലയണ്ണാനെ വനപാലകർ എത്തി മറവ് ചെയ്തു.പത്തിലധികം മലയാണ്ണാനാണ് കോച്ചാരം ഭാഗത്തെ ജനവാസ കേന്ദ്രങ്ങളിൽ സമീപത്തെ ചന്ദന റിസർവ്വിൽ പതിവായി എത്തുന്നത്. ഇവയെല്ലാം മിക്ക സമയങ്ങളിലും താഴെ ഇറങ്ങി ഭക്ഷണവും മറ്റും ശേഖരിക്കാറുണ്ടെന്ന് സമീപവാസിയകൾ പറയുന്നു.