തൊടുപുഴ : ലോക കാഴ്ചാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം മാർത്തമറിയം പാരിഷ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സന്ദേശ റാലിയും സെമിനാറും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. 'കാഴ്ച സർവ്വ പ്രധാനം ' എന്നതാണ് ഈ വർഷത്തെ കാഴ്ചാദിന മുദ്രാവാക്യം. മുട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിൻസി സുനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ , ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഒ.സുരേഷ് വർഗ്ഗീസ്, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ചെറിയാൻ, റ്റി,കെ.മോഹനൻ, മേരിക്കുട്ടി വർഗ്ഗീസ്, സുമോൾ ജോയ്സൺ, ബീനാ ജോർജ്ജ്, ഡോ. കെ.സി.ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.