ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതിയുടെ ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം 20 ന് വൈകിട്ട് 3 ന് ഉടുമ്പന്നൂർ ശ്രീനാരായണ നഗറിൽ (തൃക്കയിൽ ക്ഷേത്രത്തിന് എതിർവശം)​ നടക്കും. എസ്.എൻ ട്രസ്റ്റ് ബോർ‌ഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂണിയൻ ചെയർമാൻ എ. ബി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഷോപ്പിംഗ് കോംപ്ളസ് ഉദ്ഘാടനംനിർവഹിക്കും. ഗുരുദേവ ഛായാചിത്രം അനാച്ഛാദനം യൂണിയൻ കൺവീനർ ഡോ. കെ. സോമൻ നിർവഹിക്കും. യോഗം അസി. സെക്രട്ടറി വി. ജയേഷ് മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ,​ യൂണിയൻ അഡിമിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സി.പി സുദർശനൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. താക്കോൽദാനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് നിർവഹിക്കും. ആശംസകൾ അർപ്പിച്ച് ഉടുമ്പന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സീതി,​ ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ,​ ഇളംദേശം ബ്ളോക്ക് വൈസ് പ്രസിഡന്റ് സോമി പുളിയ്ക്കൽ,​ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീല സുരേന്ദ്രൻ,​ തൊടുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ,​ യൂണിയൻ വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ,​ ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി ഷിബു,​ കുളപ്പാറ ശാഖാ പ്രസിഡന്റ് പി.പി ബാബു,​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അശ്വതി മധു,​ ഐ.ഡി.സി.ബി മാനേജർ കെ. മനോജ്,​ സംയുക്ത സമിതി വൈസ് പ്രസിഡന്റ് ശിവൻ കള്ളാട്ട്,​ ഉടുമ്പന്നൂർ ശാഖാ വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ,​ കുളപ്പാറ ശാഖാ വൈസ് പ്രസിഡന്റ് ഒ.ജി വിനോദ്,​ ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി പി,​കെ രാമചന്ദ്രൻ,​ കുളപ്പാറ ശാഖാ സെക്രട്ടറി എം.എസ് വിജയൻ,​ ഉടുമ്പന്നൂർ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ,​ ഉടുമ്പന്നൂർ വനിതാ സംഘം സെക്രട്ടറി ശ്രീമോൾ ഷിജു,​ കുളപ്പാറ വനിതാ സംഘം പ്രസിഡന്റ് സിനി ബിജു,​ വനിതാസംഘം സെക്രട്ടറി ബീന ജോജോ,​ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ് പി.ജെ,​ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ,​ യൂണിയൻ സൈബർ സേന കൺവീനർ സതീഷ് എന്നിവർ സംസാരിക്കും. സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ രാജേന്ദ്രൻ സ്വാഗതവും സംയുക്ത സമിതി സെക്രട്ടറി ശവൻ വരിയ്ക്കനാനിക്കൽ നന്ദിയും പറയും. സമ്മേളനത്തിന് ശേഷം കലാഭവൻ ഡെൻസൺ നയിക്കുന്ന ഗാനമേള നടക്കും.