തൊടുപുഴ: വാക്കു തർക്കത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ കത്തി കുത്തിൽ ഒരാൾക്ക് പരിക്ക്. പുളിക്കത്തൊട്ടി സ്വദേശി കട്ടക്കയം സന്തോഷിനാണ് (40) കുത്തേറ്റത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ സന്തോഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്ത് ബെന്നിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാളിയാർ പൊലീസ് പറഞ്ഞു.