ചിറ്റൂർ : അരിക്കുഴ കാലിത്തീറ്റ ഫാക്ടറിയിലേക്ക് പ്രാദേശീക തൊഴിലാളികളെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി (ഐ)​ മണക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാലിത്തീറ്റ ഫാക്ടറിക്കായി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അരിക്കുഴ ജില്ലാ കൃഷിത്തോട്ടം വക സ്ഥലത്തുനിന്നും 10 ഏക്കർ സ്ഥലം സൗജന്യമായി നൽകിയ ഘട്ടത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നതൊടെ ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുമെന്നും 1500ൽപ്പരം തൊഴിലാളികൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ പ്രാദേശിക തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമായിട്ടില്ല. മാത്രമല്ല അവിദഗദ്ധ തൊഴിലാളികളെ പുറമേ നിന്ന് എടുക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. പ്രാദേശീക ട്രേഡ് യൂണിയനുമായി ആലോചിച്ച് ഈ സ്ഥാപനത്തിലേക്ക് പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.