ചെറുതോണി: നിർദ്ദിഷ്ട കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ചെറുതോണി, ജില്ലാ ബാങ്ക് ആസ്ഥാനത്ത് പ്രകടനവും, യോഗവും നടത്തി. കേരള ബാങ്ക് യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എൽ.ഡി.എഫ് ഗവൺമെന്റിനെയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ചു.
എസ് സിജോ, വി.എസ്. പ്രഭാകുമാരി, സി.ആർ. രാജേഷ് എം.കെ. രമ, ലാൽ മാനുവൽ, കെ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. വിജയൻ, ആർ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.